Saturday, 5 July 2014

ഞാന്‍ റൂമിലെത്താന്‍ വളരെ താമസിച്ചു. വാതില്‍ തുറന്നു കിടക്കുന്നു, പക്ഷേ അവളെ കാണുന്നില്ല. സാധാരണ എത്ര വൈകിവന്നാലും എന്നെയും കാത്ത് അവള്‍ കിടക്കയില്‍ ഉണ്ടാകും.
അവളുടെ മാറില്‍ തലചായ്ച്ചാണ് ഞാനെന്നും കിടക്കാറുള്ളത്.
എന്റെ ശ്വാസത്തിന്‍ ചൂട് അവള്‍ക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.
അവളുടെ ഉടയാടക്ക് പോലും എന്റെ വിയര്‍പ്പിന്റെ ഗന്ധം കാണും.
ഈ അര്‍ദ്ധരാത്രിയില്‍ അവളെ എവിടെ പോയി തിരക്കും?
ഫ്ലാറ്റില്‍ മറ്റു താമസക്കാരോട് ചോദിക്കാമെന്ന് വെച്ചാല്‍ എല്ലാരും ഉറക്കത്തിലാണ്..
എന്തായാലും വേണ്ടിയില്ല നേരം വെളുത്തിട്ട് അന്വേഷിക്കാമെന്ന് കരുതി ഞാന്‍ കിടന്നു.
കിടന്നിട്ട് ഉറക്കം വരുന്നില്ല,
പ്രവാസ ജീവിതത്തിലെ ഈ ഏകാന്ത വാസത്തില്‍ എനിക്ക് തുണ അവള്‍ മാത്രമാണ്..
എങ്കിലും തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.
രാവിലെ കുളിച്ച് റെഡിയായി നില്‍ക്കുമ്പോഴാണ് അവളെയും കൂട്ടി അടുത്ത റൂമിലെ താമസക്കാരനായ രാഹുല്‍ വന്നു പറഞ്ഞത് ഡാ സോറി..
രാത്രി വൈകിയപ്പോള്‍ നീ വരില്ലാ എന്നു കരുതി...
ഇന്നലെ എനിക്ക് രണ്ട് ഗസ്റ്റ് ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ടി നിന്റെ ഈ
തലയണ"
ഞാന്‍ എടുത്തു

നാം കൈകോര്‍ത്തു നടന്നു ആ പാത വിജനമാനിപ്പോള്‍....
കാറ്റിലെ സുഗന്ധം നഷ്ട്ടപെട്ടിരിക്കുന്നു...
കിളികളുടെ ശബ്ദം നിലച്ചു പോയിരിക്കുന്നു....
പ്രകാശം മങ്ങി തുടങ്ങിരിക്കുന്നു..
ഏകാന്തമായ ആ വഴിയോരത്ത് നമ്മുടെ ഓര്‍മ്മകള്‍ കെട്ടികിടക്കുന്നു...
എന്‍റെ വാക്കുകളുടെയും നിന്‍റെ പുഞ്ചിരികളുടെയും അവശിഷ്ട്ടങ്ങള്‍ അവിടെ ബാക്കി കിടക്കുന്നു...
നഷ്ട്ടങ്ങുളുടെ ആ കൂമ്പാരതിനിടയില്‍ ഒരു ഗുല്‍മോഹര്‍ മാത്രം പൂത്തു നില്‍ക്കുന്നു...
എന്തിനെന്നു അറിയില്ല..
പ്രതീക്ഷകളുടെ ഗുല്‍മോഹര്‍ വീണ്ടും വീണ്ടും പൂവിടുന്നു....
എന്റെ പ്രണയിനി..."
ഹ്രദയഭാഗത്തായി ശവപ്പെട്ടിക്കു അവസാന ആണി അടിച്ചവൾ . എന്റെ ഹ്രദയം മുഴുവൻ അവളാണെന്നറിഞ്ഞിട്ടു ആ ലോഹം മടിച്ചു നിൽക്കവേ, അവൾ ബലിഷ്ടമായ മറ്റൊരു കരത്തിൻ സഹായം തേടി ...... എന്റെ പ്രണയിനി.
ചിതറി എൻ രക്തം ചാലുകളായി വഴി പിരിഞ്ഞു തിരഞ്ഞതും നിന്നെ ആയിരുന്നലോ എൻ സഖീ ..കാരണ്ണം അവയും അത്രമേൽ ..അത്രമേൽ നിന്നെ സ്നേഹിച്ചിരുന്നലോ .......?
ചതിക്കുന്ന പെണ്ണുങ്ങള്‍!

പെണ്ണുകെട്ടിയാല്‍ കണ്ണ് കെട്ടി കാലു കെട്ടി എന്നൊക്കെ മോങ്ങുന്ന പുരുഷ കേസരികള്‍ അവന്മാരെ മാത്രം ധ്യാനിച്ച് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളെ കുറിച്ച് എന്താണാവോ കരുതുന്നത് ?

"ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്!

"പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നിന്ന് "പെണ്ണിന് പണമാണ് കാമുകന്‍" എന്ന് ഡയലോഗ് കീറുമ്പോള്‍ ഇവിടുത്തെ ഭൂരിപക്ഷം കൈയ്യടിച്ച് പാസാക്കുന്നത് ഈ ആശയത്തിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്. കാരണം ചോദിച്ചാല്‍ മിക്കവാറും പേര്‍ക്ക് പറയാന്‍ നിരവധി ഉദാഹരണങ്ങളും കാണും. എല്ലാം ഒരാളെ പ്രണയിച്ചിട്ട് മറ്റൊരാളെ വിവാഹം ചെയ്ത പെണ്‍കുട്ടികളുടെ കഥകള്‍. ശരിയാണ് ഈ കഥകള്‍ ഞാനും ഒരുപാട് കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.

പക്ഷേ എന്റെ പുരുഷകേസരി സഹോദരങ്ങളേ നിങ്ങള്‍ കാണാത്ത, കണ്ടില്ലെന്ന് നടിക്കുന്ന, ചിലതുകൂടി ആ കഥകള്‍ക്ക് പിന്നില്‍ ഞാന്‍ കണ്ടുപോകുന്നു. സ്വന്തമായി തീരുമാനങ്ങളില്ലാത്ത സ്ത്രീകളെ, ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനേക്കാള്‍ നന്നായി ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താന്‍ പരിശീലിക്കപ്പെടുന്ന പെണ്‍കുട്ടികളെ, ശരീരങ്ങള്‍ മാത്രമായി പരിഗണിക്കപ്പെടുന്ന ഭാര്യമാരെ, കാമുകിമാരെ, മൃഗശാലയില്‍ കാണുന്നപോലെ 'തൊടരുത് പിടിക്കരുത്' എന്നൊക്ക ബോര്‍ഡെഴുതിവെച്ച് ബസിലും ട്രെയ്നിലും മറുലിംഗക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ വിധിക്കപ്പെട്ട അവരുടെ അവകാശങ്ങളെ, അഭിമാനത്തെ... (ഓരോ മിനിറ്റിലും നടക്കുന്ന ലൈംഗികപീഡനങ്ങളെ മാറ്റിനിര്‍ത്തിയിട്ടുള്ള കാര്യങ്ങളാണിവ. അത്തരം പീഡനങ്ങള്‍ എവിടെയോ ആരൊക്കെയോ ചെയ്യുന്നതും നമ്മള്‍ കേട്ടിട്ട് മാത്രം ഉള്ളതും ആണല്ലോ. ഫെയ്സ്ബുക്കില്‍ ധാര്‍മികരോഷം കൊണ്ടും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും നമ്മളത് അപ്പോത്തന്നെ പരിഹരിക്കുന്നും ഉണ്ട്!)

കാമുകി വിളിക്കുമ്പോ തനിക്ക് തിരക്കാകാം, എന്നാല്‍ താന്‍ വിളിക്കുമ്പോ തന്റെ കാമുകിയ്ക്ക് തിരക്ക് പാടില്ല എന്ന് വാശി പിടിക്കുന്ന കാമുകന്‍മാരെ എത്രയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് (എല്ലാവരും നല്ല ഫസ്റ്റ് ക്ളാസ് ഡിഗ്രികള്‍ എടുത്ത് കാണിക്കാനുള്ള വിദ്യാസമ്പന്നര്‍ തന്നെ). പക്ഷേ അതില്‍ കാമുകനോ കാമുകിയ്ക്കോ അസ്വാഭാവികതയൊന്നും തോന്നില്ല, കാരണം അവര്‍ രണ്ടുപേരും ജനിച്ച നാള്‍ മുതല്‍ ശ്വസിക്കുന്നത് പുരുഷാധിപത്യത്തിന്റെ വായുവാണ്. താന്‍ പുരുഷന് കീഴ്പ്പെട്ടവളാണ് എന്ന ആശയം ആ പെണ്‍കുട്ടിയുടെ മനസില്‍ പാകിക്കൊടുത്തത് മറ്റൊരു സ്ത്രീയായ അമ്മ കൂടിയാണ്. ഇതിലെ അനീതി തിരിച്ചറിഞ്ഞാല്‍ പോലും ഭൂരിഭാഗം പെണ്‍കുട്ടികളും അത് നിശബ്ദമായി സഹിക്കും. കാരണം പ്രതികരിക്കുന്ന നിമിഷം അവള്‍ക്ക് 'തേവിടിശ്ശിപ്പട്ടം' ചാര്‍ത്തിക്കൊടുക്കാനുള്ള പൊതുജനജാഥ തന്നെ ഉണ്ടാവും.

അടിമത്തം ശീലിച്ച മറ്റ് സ്ത്രീകള്‍ റോബോട്ടുകളെപ്പോലെ ആ ജാഥയുടെ മുന്നില്‍ത്തന്നെ കാണുകയും ചെയ്യും. ഇതേ പെണ്‍കുട്ടി നാളെ സ്വന്തം മകള്‍ക്ക് ഇതേ നിശബ്ദസഹനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കും. ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താനും പുരുഷന്‍മാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന 'ശീലാവതീ മാനദണ്ഡങ്ങള്‍' അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാനും പഠിപ്പിക്കും. പ്രണയിച്ചവനെ ഉപേക്ഷിച്ച് മറ്റൊരുവന് മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുക്കേണ്ടി വരുമ്പോള്‍ പെണ്ണിനെ സംബന്ധിച്ച് താന്‍ ജീവിതകാലം മുഴുവന്‍ അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി കൂടുന്നു എന്നേയുള്ളു. അവള്‍ക്ക് നല്ല ശീലമുള്ള കാര്യമാണ് അവള്‍ ചെയ്യുന്നത്. പക്ഷേ ഇത്തവണ അത് കാമുകന്‍ എന്ന രണ്ടാമതൊരു വ്യക്തിയെക്കൂടി ബാധിക്കുന്നു എന്ന് മാത്രം.

ഇനി ആ കാമുകന്റെ കാര്യമെടുത്താലോ? അവന്‍ പുരുഷനാണ്. വെട്ടിപ്പിടിച്ച് ശീലിച്ചവന്‍, സ്ത്രീകളെ ഭരിച്ച് ശീലിച്ചവന്‍. ഇപ്പോള്‍ സ്വന്തം കാമുകി എന്ന 'പ്രോപ്പര്‍ട്ടി' മറ്റൊരു 'ഉടമയ്ക്ക്' വിട്ടുകൊടുക്കേണ്ടി വന്നവന്‍ (ഇന്നാട്ടില്‍ പെണ്ണിനെ പ്രണയിക്കുന്നവര്‍ കുറവാണ്. 'ചരക്കിനെ വളയ്ക്കുന്നവര്‍' ആണ് അധികവും). അവനെ സംബന്ധിച്ച് അതൊരു വലിയ നാണക്കേടാണ്, ജീവനെക്കാള്‍ വിലപ്പെട്ട സ്വന്തം 'ആണത്തം' ചോദ്യം ചെയ്യപ്പെട്ട അവസ്ഥ. ആഗ്രഹങ്ങള്‍ സ്വയം അടിച്ചമര്‍ത്തിയ ശീലം അവന് കുറവാണ്. ചിലപ്പോള്‍ താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. ഒന്നുകില്‍ അവന്‍ അവളെ 'വെടി' ആയി മുദ്രകുത്തി സ്വയം ആശ്വസിക്കും, അല്ലെങ്കില്‍ നിരാശാകാമുകനായി വെള്ളമടിച്ച് നാട്ടുകാരെക്കൊണ്ട് ആ 'നന്ദികെട്ട' പെണ്ണിനെ പത്ത് ചീത്ത വിളിപ്പിക്കും.

എന്നാല്‍ ഈ സമയത്ത് പുതിയ 'ഉടമ'യുടെ കീഴില്‍ ആ പെണ്ണ് തിരക്കിലായിരിക്കും. ഭര്‍ത്താവിനെ, വീട്ടുകാരെ, ബന്ധുക്കളെ എന്നിങ്ങനെ തൃപ്തിപ്പെടുത്താനും അനുസരിക്കാനും നിരവധി ആളുകള്‍, അതുകഴിയുമ്പോള്‍ പരിചരിച്ച് വളര്‍ത്താന്‍ ഒരു കുഞ്ഞ്... തിരിഞ്ഞുനോക്കാന്‍ അവള്‍ക്ക് സമയമില്ല. ഇതിനിടെ പഴയ കാമുകനെ അവള്‍ ഓര്‍ക്കുന്നുണ്ടോ എന്നോ പുതിയ ജീവിതത്തില്‍ അവള്‍ തൃപ്തയാണോ എന്നോ അവളോട് ആരും ചോദിക്കില്ല, ആര്‍ക്കും അതറിയുകയും വേണ്ട. നാട്ടുകാര്‍ കാണുന്നത് ഇതാണ്- ആ പയ്യന്‍ നിരാശ കാരണം വെള്ളമടിച്ച് ജീവിതം തുലയ്ക്കുമ്പോള്‍, ആ പെണ്ണ് ഭര്‍ത്താവും കുഞ്ഞുങ്ങളുമായി 'സുഖമായി' ജീവിക്കുന്നു. ഇത്രയും ഡാറ്റ മതി, തിയറി റെഡിയായിക്കഴിഞ്ഞു, പെണ്ണ് ചതിക്കും! (ഇതേ പെണ്ണ് 'വിശ്വസ്തത' കാത്തുസൂക്ഷിച്ചുകൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പഴയ കാമുകനെ തേടി പോകുന്ന അവസ്ഥ ചുമ്മാ ഒന്ന് ഓര്‍ത്തുനോക്കൂ. 'കാമുകനെ ചതിച്ചവളുടെ' ക്രൂരകഥ പാടിക്കൊണ്ടിരുന്ന പൊതുജനം ടപ്പനെ പ്ളേറ്റ് മറിക്കും. പിന്നീടവള്‍ 'ഭര്‍ത്താവിനെ ചതിച്ചവള്‍' ആകും. തിയറി അപ്പോഴും ഭദ്രം!)

ഈ കാമുകനും, അവളെ തനിക്കിഷ്ടപ്പട്ടവന് 'കെട്ടിച്ച് കൊടുക്കുന്ന' അപ്പനും, തനിക്കിഷ്ടപ്പെട്ട പെണ്ണിനെ 'കെട്ടുന്ന' ഭര്‍ത്താവും എല്ലാം പുരുഷന്‍മാര് തന്നെ. പെണ്ണ് അവര്‍ക്കിടയില്‍ ഒരു ഉപകരണം മാത്രമായി പ്രവര്‍ത്തിക്കുന്നു.

അപ്പോ പുരുഷ്വേട്ടാ, നിങ്ങടെ കൈയിലിരിപ്പ് വച്ച് പെണ്ണ് ഇപ്പോള്‍ കാണിക്കുന്ന വിശ്വസ്തത തന്നെ ബോണസായി വേണം കരുതാന്‍!
ഇതേതാ ഫിലിം എന്നറിയുമോ ???

ജഗതി ,മമുകോയ ,മുകേഷ് , ഇന്നസെന്റ് ഇവര്‍ നാലു പേരും കള്ളന്മാര്‍ ആയിട്ടാണ് ആ സിനിമയില്‍ , ഒര്‍മയില്‍ ഉള്ള ഒരു സീന്‍
.
അമ്പല കമ്മിറ്റി കാരുടെ രൂപത്തില്‍ പണം പിരിക്കാന്‍ പോകുന്നതാണ് രംഗം
.
ഇന്നസെന്റ് മമുകൊയയെ ചൂണ്ടി കാണിച്ചുകൊണ്ട് (പുള്ളി ഒരു പൂണൂല്‍ ഒക്കെ ഇട്ടു ആണ് നിപ്പു )
.
.
ഇന്നച്ചന്‍ : ദെ ഇദ്ദേഹം മേമന ഇല്ലത്തെ ഭദ്രന്‍ നമ്പൂതിരിപ്പാട്
.
.
മമ്മുകോയ : അസലാമു അലൈക്കും

അഞ്ചാറ് പേര് ഒരുമിച്ചു പ്ലിംഗ്
.
മാപ്പിള ഭാഷ മംമുകൊയയുടെ ട്രേഡ് മാര്‍ക്ക്
അന്ത്യനാളിന്‍റെ അടയാളം..!!!!
--------------------------------------------
ഒരുനാള്‍ ഇ വലതു ഭാഗത്തെ പച്ച ലൈറ്റുകള്‍ എല്ലാം അണയും,,,
അയച്ച മെസേജുകള്‍ തിരിച്ചു വരാതെ തങ്ങി നില്‍ക്കും. പിന്നെ തുറിച്ചു നോക്കും...

ഇട്ട പോസ്റ്റുകള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ഗതി കിട്ടാ പ്രേതങ്ങളെ പോലെ അലയും...
ഫേക്ക്കള്‍ കൂട്ടത്തോടെ ആത്മാഹൂതി ചെയ്യും...

ലൈക്‌ കമന്റ് തൊഴിലാളികളെ കിട്ടാതാവും...
ലൈക്‌ ദാരിദ്ര്യം കൊണ്ട് പോസ്റ്റ്‌ മുതലാളിമാര്‍ ശ്വാസം മുട്ടി അലറി വിളിക്കും...
ചിലര്‍ ഫേക്ക് ഉണ്ടാക്കി സ്വന്തം പോസ്റ്റില്‍ ലൈക്‌ അടിച്ചു വെളുപ്പിക്കും...

പരസ്പരം പാരയെറിഞ്ഞ് മുറിഞ്ഞ,സർഗ്ഗാത്മകതയുടെ അളിഞ്ഞ നാറ്റവും പേറി ഫേസ്ബുക്ക് കവികൾ,കണ്ണാടികൾ നോക്കി കൊഞ്ഞനം കുത്തും,,

ഗ്രൂപ്പുകള്‍ ആളു കേറാത്ത ശവപ്പറമ്പ് പോലാകും...
അവടവിടെ മുന്നേ നടന്ന ചൂടുള്ള ചര്‍ച്ചകളും, പരസ്പരം വിളിച്ച തെറികളും കബന്ധങ്ങളായി വീണു കിടപ്പുണ്ടാകും...

പേജുകള്‍ സ്വയം തീര്‍ത്ത ചിതയില്‍ എരിഞ്ഞില്ലാതാകും, ലക്ഷം ലൈക്‌ ഉണ്ടായിട്ടും ജീവിതം ഇല്ലാതെ പോയ പേജുകള്‍ !!!!!!

സുക്കര്‍ സായിപ്പ്‌ പരസ്യത്തിന് വേണ്ടി ഫിലാഡല്‍ഫിയയില്‍ തെണ്ടി നടക്കും...

അപ്പോള്‍ അങ്ങ് ഗൂഗിളേമാന്റെ ആസ്ഥാനത് ആണ്ട്രോയിടിനു പകരം ചിലര്‍ പെണ്‍ഡ്രോയിട് സോഫ്റ്റ്‌വേര്‍ കണ്ടെത്തി, അതില്‍ പരസ്പരം തൊട്ടു സംസാരിക്കാവുന്ന സുനാപ്പി ഡെവലപ്പ് ചെയ്യുകയായിരിക്കും...

അന്ന്, അങ്ങ് മറവിയുടെ ഊഷരമായ നിലത്തുനിന്നും മണ്ണ് തുടച്ചു മൃതപ്രായനായ ഓര്‍ക്കുട്ട് അവസാന ശ്വാസം നീട്ടിയെടുത്തു ഫേസ്വിബുക്കിനോട് വിളിച്ചു പറയും...

ഇന്ന് ഞാൻ
നാളെ നീ...
മറ്റന്നാൾ വാട്സ് അപ്പ്...

നഷ്ടവസന്തങ്ങളുടെ തനിയാവർത്തനങ്ങൾ,,,,