Saturday, 5 July 2014

ഞാൻ ആദ്യമായൊരു പ്രേമലേഖനം വായിക്കുന്നത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് . ഞങ്ങളുടെ കൊപ്രകളത്തിലെ പണിക്കാരനായ കാദ റൂ ട്ടി അടുക്കളക്കാരി ആയ നബീസൂനു എഴുതിയ പ്രേമലേഖനം ആയിരുന്നത് . നിശബ്ദമായ അവരുടെ പ്രണയം പൂത്ത് പുഷ്പിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു കത്തെഴുത്ത് . ഒന്നാം ക്ലാസ്സിൽ രണ്ടുകൊല്ലമിരുന്ന അനുഭവ സമ്പത്തുമായി കാദ റൂട്ടി മൂന്നാം ക്ലാസ്സിൽ പഠിപ്പു നിർത്തിയ നബീസൂനു എഴുതി യ കത്തിങ്ങനെ ആയിരുന്നു .... "
എന്റെ പൊന്നേ നബീഷൂ ....
ഇന്ന് രാത്തിരി എല്ലാരും ഉറങ്ങുമ്പോ ഞാൻ പടിഞ്ഞാറുള്ള കക്കൂസിന്റെ പുറകിൽ വാരാം ... നീയും വാരണം .... "

അന്ന് രാത്രി രണ്ടാളും കൂടി കക്കൂസിന്റെ പുറകിലിരുന്നു വാരിയോ എന്നെനിക്കറിയില്ല . ഒന്നറിയാം ... ആ ചരിത്ര വാരലിന്റെ തെളിവായി കൂറ കുത്തിയ കത്തിന്റെ ബാക്കി എനിക്കായി കാത്തുവെച്ചത് നബീസു വോ കാദരൂ ട്ടിയോ ആയിരുന്നില്ല . പൊട്ടി പ്പോയ വിവാഹബന്ധത്തിന്റെ ഓര്മ്മയ്ക്ക.്. .. കാദരൂ ട്ടിടെ ആദ്യ ഭാര്യ ജമീല ആയിരുന്നു ആ ചരിത്ര സൂക്ഷിപ്പുക്കാരി ...

No comments:

Post a Comment

thank u for visiting my blog