പുതിയ ആളുകളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ..? എങ്കില്‍ ഇതാ ചില നിര്‍ദേശങ്ങള്‍ ..!!
1. പ്രൊഫൈല്‍ പേര്:-. റഫീക്ക് ആണ് നിങ്ങളുടെ പേരെങ്കില്‍ , റഫീക്ക് ഒരിക്കലും കുളിക്കാത്തവന്‍ എന്നൊക്കെയാക്കി മാറ്റുക.
കൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യക്തതയുള്ള ഒരു പ്രൊഫൈല്‍ പിക് ഇടുക. ( ഫോട്ടോ ക്ക് അധികം ഭംഗി വേണ്ട , അസൂയക്കാര്‍ ലൈക്ക് തരില്ല )
2. ഒരു വിഷയം വരുമ്പോള്‍, അത് പോലെ പറയാതെ പ്രസിദ്ധമായ ഏതെങ്കിലും ഡയലോഗ്/കവിതാ ശകലം ചേര്‍ത്ത് എഴുതുക. ഉദാഹരണം : ഉമ്മന്‍ ചാണ്ടിയെ കോടതി നിശിതമായി ശാസിച്ചു എന്നൊന്നും എഴുതാതെ, ചാണ്ടി സാറിന്റെ ഫോട്ടോക്കൊപ്പം , “ജാങ്കോ ..നീ അറിഞ്ഞോ .. ഞാന്‍ പെട്ടു.” അത്ര മതി , പിന്നെ ങേ ങ്ങും ങ്ങും ..തുടങ്ങിയ ഫേസ് ബുക്ക് പദാവലിയും ചേര്‍ക്കാം . ആളുകള്‍ക്ക് ഒരു വരിയില്‍ കാര്യം മനസ്സിലാകും. കുട്ടയില്‍ ലൈകും വീഴും .
3. ഒരിക്കലും റീഡ് മോര്‍ എന്ന നിലയിലേക്ക് വലിയ പോസ്റ്റുകള്‍ എഴുതരുത്. മാസ്കിമം മൂന്നോ നാലോ ലൈന്‍ .. കലാസ് !
4. നേരെ വിപരീതമായി പറഞ്ഞു സര്‍ക്കാസിക്കുക. ഉദാഹരണം മോഡി ടീമാണ് ഈ ഭീകരവാദ കേരളകണക്ഷന് പിന്നില്‍ എന്നെഴുതാതെ , ഇന്ന് മോഡി വിജയിക്കാന്‍ പ്രാര്‍ഥിക്കുന്ന ഒരു ഒരു അമ്മച്ചിയെ ഞാന്‍ കണ്ടു, കാരണം ആ അമ്മയുടെ ഹൈ സ്കൂളില്‍ പോലും പോകാതെ മാങ്ങക്ക് എറിഞ്ഞു നടന്ന മകനെ ഇന്ത്യന്‍ മുജാഹിദീന്‍ ബന്ധമുള്ള ഡോകറ്റര്‍ എന്ന് പറഞ്ഞു പോലിസ് പിടിച്ചു കൊണ്ട് പോയി. മോഡി പ്രധാനമന്ത്രി ആയലെങ്കിലും ഈ നാടകങ്ങള്‍ അവസാനിക്കുമല്ലോ.. കാരണം ഇനി ഒരു മകനുള്ളത് എല്‍ കെ ജിയില്‍ ആണ് , ഭീകരവാദിക്കു സഹായം ചെയ്തു കൊടുത്ത സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്ന് പറഞ്ഞു അവനെ പോലിസ് കൊണ്ട് പോകുന്നത് കാണാന്‍ വയ്യ .
5. നിങ്ങള്‍ക്ക് ലണ്ടനില്‍ പോകാന്‍ ചാന്‍സ് ഒത്തു വന്നു ..അത് പോസ്റ്റരുത് .കാരണം അസൂയ കൊണ്ട് ആരും ലൈക്ക് അടിക്കില്ല. അപ്പോള്‍ ഇങ്ങിനെ പറയാം... പാക്കിസ്ഥാനില്‍ പോകാന്‍ ഞാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുകയായിരുന്നു . പക്ഷെ കമ്പനി എന്നോട് ലണ്ടനില്‍ പോയി മദാമ്മമാരൊടൊപ്പം അവധിക്കാലം ആഘോഷിക്കു എന്ന് പറഞ്ഞു നിര്‍ബന്ധിക്കുന്നു ..ഞാന്‍ എന്ത് ചെയ്യണം കൂട്ടുകാരെ ..? അഫ്ഗാന്‍ വഴി പോയാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? എന്നൊക്കെ എഴുതുക .
6. അന്നത്തെ പോസ്റ്റുകളുടെ പൊതു സ്വഭാവം മനസ്സിലാക്കുക. എന്നിട്ട് വ്യത്യസ്തനാകാന്‍ നോക്കുക.
7. എല്ലാവരും കേട്ട് കാണാന്‍ ഇടയുള്ള ഒരു വാര്‍ത്ത അത് പോലെ പോസ്റ്റ് ചെയ്യാതിരിക്കുക. കാരണം ടൈപ്പ് ചെയ്തു വരുമ്പോഴേക്കും ആ വിഷയത്തില്‍ പത്ത് പോസ്റ്റ് എങ്കിലും ഇറങ്ങി കാണും , അപ്പോള്‍ ഓടുന്ന ഒരു പോസ്റ്റില്‍ കമ്മെന്റ് ആയി സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക.
8. ഒരു നന്മ എഴുത്തുകളില്‍ എവിടെയെങ്കിലും നിലനിര്‍ത്തുക. അത് വായിക്കുന്നവരില്‍ പത്തിരട്ടി നന്മയായി മാറാന്‍ സാധ്യതയുണ്ട്.
9. ഓര്‍ക്കുക : ഒരു നല്ല പേര് ഉണ്ടാക്കിഎടുക്കാന്‍ ബുദ്ധിമുട്ടാണ് , എന്നാല്‍ ചീത്തപ്പേര് കളയാന്‍ വളരെ പ്രയാസമാണ്

No comments:
Post a Comment
thank u for visiting my blog