പ്രണയനിലാവേ...,
നിന്നിൽ വീണലിയാനായിരുന്നു ഇന്നോളം എനിക്ക് മോഹം. പ്രതീക്ഷയുടെ
പൂന്തോപ്പിൽ ഒരായിരം തേൻ കിനാക്കൾ വിതറിയും സ്നേഹത്തിന്റെ ആഴത്തിൽ ഒരു
നിറഞ്ഞ മനസ്സോടെ എന്റേത് മാത്രമായ നിന്നിൽ എന്റെ ഹൃദയം ഞാൻ പകർത്തട്ടെ...
ആഹ്ളാദപൂമഴ പെയുന്ന സ്നേഹത്തിന്റെ പൊലിമകൽക്കു പുതുമയുടെ സ്നേഹം ചാർത്താൻ മകരനിലാവിന്റെ ചില്ലയിൽ നക്ഷത്രപൂക്കളുടെ താരാട്ടു പോലെ ഞാൻ എഴുതുന്ന ഓരോ വരികളിലും സ്നേഹ തിരമാലകൾ ഇരമ്പിമറിയുകയാണ്...
അറിഞ്ഞു കൊണ്ടോ അറിയാതെയോ ഹൃദയം കൊണ്ട് ആഗ്രഹിച്ചു, മനസ്സ് കൊണ്ട് സ്നേഹിച്ചു, പ്രാണൻ കൊണ്ട് സ്പർശിച്ചു...
അഴകിന്റെ രാജകുമാരി... മനസ്സിൽ ഇളം തെന്നലിന്റെ അനുഭവമായി എത്തിയിരിക്കുന്നു ഞാൻ പോലും അറിയാതെ നീ... മനസ്സിന്റെ മിഴികോണിൽ,ആതിരാ നിലാവിന്റെ അർധ രാത്രിയിൽ ആൽ മരത്തിന്റെ തൂവൽ സ്പർശവുമായി എന്നിലേക്ക് പാറി വന്ന മാലാഖേ... ഓർമയുടെ കനക ചില്ലയിൽ ഓർകാനിഷ്ടപെടുന്ന ഒരുപാടു ഓർമകളുമായി കാലത്തിന്റെ പാതയിലൂടെ അടിവെച്ചകലുമ്പോൾ എന്നും മനസ്സിന്റെ മതിലകത്ത് സൂക്ഷിക്കാൻ എന്റെ ഈ പ്രിയ കൂട്ടുകാരിയോടായി ഒരു കൊച്ചു കാര്യം..."ഇഷ്ടമാണ് എനിക്ക് നിന്നെ ഒരുപാട്..."
പ്രശാന്ത സുന്ദരമായ ഈ ഭൂമിദേവിയുടെ മടിത്തട്ടിൽ ഒരു ജന്മം കൂടിയുണ്ടെങ്കിൽ നിന്റെയരികിൽ ഒരു സ്ഥാനം,അത്ര മാത്രം ഞാൻ ആഗ്രഹിക്കുന്നു...
എന്നെങ്കിലും മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ചു കൊണ്ട് വിരാമം...

No comments:
Post a Comment
thank u for visiting my blog