Saturday, 5 July 2014

മഞ്ചാടിക്കുരുവിലൂടെ മലയാളത്തിനു അഭിമാനിക്കാവുന്ന ഒരു സംവിധയകയെ ലഭിച്ചു എന്ന സന്തോഷമായിരുന്നു സിനിമാപ്രേമികൾക്ക്... ആ പ്രതീക്ഷ നിലനിർത്തുന്നതിൽ പക്ഷെ അഞ്ജലി മേനോൻ എന്ന യുവ സംവിധായിക ദയനീയമായി പരാജയപെട്ടിരികുന്നു. "സോൾ കിച്ചണ്‍" എന്ന ടർകിഷ് പടം "ഉസ്താദ്‌ ഹോട്ടൽ" എന്ന പേരില് മലയാളത്തിൽ തർജമ ചെയ്തപ്പോൾ അഞ്ജലി മേനോനെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളായിരുന്നു. മലയാളത്തിൽ ഒരു ക്ളാസിക് എന്ന് വരെ വിശേഷണം ലഭിച്ച ഈ സിനിമ പക്ഷെ അതിഗംഭീരമായ ഒരു മോഷണം ആയിരുന്നു. അതിനു ശേഷം വന്ന Bangalore Days നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ ഇത് മാരിയൻ കോറ്റിലറിന്റെ രണ്ടു ചിത്രങ്ങൾ കൂട്ടി ചേർത്തതാണെന്ന് ആരും ശ്രദ്ധിക്കപെടാതെ പോയി. യാൻ സാമേൽ സംവിധാനം ചെയ്ത ലവ് മി ഇഫ്‌ യു ടയർ (2003) എന്ന ഫ്രഞ്ച് സിനിമയിൽ നിന്നും ജക്യുസ് ഒഡ്യാർദ് സംവിധാനം ചെയ്ത റസ്റ്റ്‌ ആൻഡ്‌ സോണ്‍ (2012) എന്ന സിനിമയിൽ നിന്നും പകർത്തിയതല്ലാതെ അഞ്ജലി മേനോൻ ഒന്നും തന്നെ പുതിയതായി ചെയ്തിട്ടില്ല. സിനിമാമോഷണം ഒരു കലയാക്കിയ ആഷിക് അബു,സമീർ താഹിർ ശ്രേണിയിലേക്ക് ആണ് അഞ്ജലി മേനോൻ എന്ന ഈ സംവിധായികയും നടന്നു കയറുന്നത് എന്ന് പറയാതെ വയ്യ... മലയാള സിനിമാ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ആശയദാരിദ്ര്യത്തിന് മോഷണം ഒരു പരിഹാരം അല്ലെന്നു പ്രിയപ്പെട്ട Anjali Menon മനസ്സിലാക്കിയാൽ നല്ലത്

No comments:

Post a Comment

thank u for visiting my blog