Saturday, 5 July 2014

ഞാന്‍ റൂമിലെത്താന്‍ വളരെ താമസിച്ചു. വാതില്‍ തുറന്നു കിടക്കുന്നു, പക്ഷേ അവളെ കാണുന്നില്ല. സാധാരണ എത്ര വൈകിവന്നാലും എന്നെയും കാത്ത് അവള്‍ കിടക്കയില്‍ ഉണ്ടാകും.
അവളുടെ മാറില്‍ തലചായ്ച്ചാണ് ഞാനെന്നും കിടക്കാറുള്ളത്.
എന്റെ ശ്വാസത്തിന്‍ ചൂട് അവള്‍ക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.
അവളുടെ ഉടയാടക്ക് പോലും എന്റെ വിയര്‍പ്പിന്റെ ഗന്ധം കാണും.
ഈ അര്‍ദ്ധരാത്രിയില്‍ അവളെ എവിടെ പോയി തിരക്കും?
ഫ്ലാറ്റില്‍ മറ്റു താമസക്കാരോട് ചോദിക്കാമെന്ന് വെച്ചാല്‍ എല്ലാരും ഉറക്കത്തിലാണ്..
എന്തായാലും വേണ്ടിയില്ല നേരം വെളുത്തിട്ട് അന്വേഷിക്കാമെന്ന് കരുതി ഞാന്‍ കിടന്നു.
കിടന്നിട്ട് ഉറക്കം വരുന്നില്ല,
പ്രവാസ ജീവിതത്തിലെ ഈ ഏകാന്ത വാസത്തില്‍ എനിക്ക് തുണ അവള്‍ മാത്രമാണ്..
എങ്കിലും തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.
രാവിലെ കുളിച്ച് റെഡിയായി നില്‍ക്കുമ്പോഴാണ് അവളെയും കൂട്ടി അടുത്ത റൂമിലെ താമസക്കാരനായ രാഹുല്‍ വന്നു പറഞ്ഞത് ഡാ സോറി..
രാത്രി വൈകിയപ്പോള്‍ നീ വരില്ലാ എന്നു കരുതി...
ഇന്നലെ എനിക്ക് രണ്ട് ഗസ്റ്റ് ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ടി നിന്റെ ഈ
തലയണ"
ഞാന്‍ എടുത്തു

നാം കൈകോര്‍ത്തു നടന്നു ആ പാത വിജനമാനിപ്പോള്‍....
കാറ്റിലെ സുഗന്ധം നഷ്ട്ടപെട്ടിരിക്കുന്നു...
കിളികളുടെ ശബ്ദം നിലച്ചു പോയിരിക്കുന്നു....
പ്രകാശം മങ്ങി തുടങ്ങിരിക്കുന്നു..
ഏകാന്തമായ ആ വഴിയോരത്ത് നമ്മുടെ ഓര്‍മ്മകള്‍ കെട്ടികിടക്കുന്നു...
എന്‍റെ വാക്കുകളുടെയും നിന്‍റെ പുഞ്ചിരികളുടെയും അവശിഷ്ട്ടങ്ങള്‍ അവിടെ ബാക്കി കിടക്കുന്നു...
നഷ്ട്ടങ്ങുളുടെ ആ കൂമ്പാരതിനിടയില്‍ ഒരു ഗുല്‍മോഹര്‍ മാത്രം പൂത്തു നില്‍ക്കുന്നു...
എന്തിനെന്നു അറിയില്ല..
പ്രതീക്ഷകളുടെ ഗുല്‍മോഹര്‍ വീണ്ടും വീണ്ടും പൂവിടുന്നു....
എന്റെ പ്രണയിനി..."
ഹ്രദയഭാഗത്തായി ശവപ്പെട്ടിക്കു അവസാന ആണി അടിച്ചവൾ . എന്റെ ഹ്രദയം മുഴുവൻ അവളാണെന്നറിഞ്ഞിട്ടു ആ ലോഹം മടിച്ചു നിൽക്കവേ, അവൾ ബലിഷ്ടമായ മറ്റൊരു കരത്തിൻ സഹായം തേടി ...... എന്റെ പ്രണയിനി.
ചിതറി എൻ രക്തം ചാലുകളായി വഴി പിരിഞ്ഞു തിരഞ്ഞതും നിന്നെ ആയിരുന്നലോ എൻ സഖീ ..കാരണ്ണം അവയും അത്രമേൽ ..അത്രമേൽ നിന്നെ സ്നേഹിച്ചിരുന്നലോ .......?
ചതിക്കുന്ന പെണ്ണുങ്ങള്‍!

പെണ്ണുകെട്ടിയാല്‍ കണ്ണ് കെട്ടി കാലു കെട്ടി എന്നൊക്കെ മോങ്ങുന്ന പുരുഷ കേസരികള്‍ അവന്മാരെ മാത്രം ധ്യാനിച്ച് ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളെ കുറിച്ച് എന്താണാവോ കരുതുന്നത് ?

"ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്!

"പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നിന്ന് "പെണ്ണിന് പണമാണ് കാമുകന്‍" എന്ന് ഡയലോഗ് കീറുമ്പോള്‍ ഇവിടുത്തെ ഭൂരിപക്ഷം കൈയ്യടിച്ച് പാസാക്കുന്നത് ഈ ആശയത്തിന്റെ സ്വീകാര്യതയാണ് കാണിക്കുന്നത്. കാരണം ചോദിച്ചാല്‍ മിക്കവാറും പേര്‍ക്ക് പറയാന്‍ നിരവധി ഉദാഹരണങ്ങളും കാണും. എല്ലാം ഒരാളെ പ്രണയിച്ചിട്ട് മറ്റൊരാളെ വിവാഹം ചെയ്ത പെണ്‍കുട്ടികളുടെ കഥകള്‍. ശരിയാണ് ഈ കഥകള്‍ ഞാനും ഒരുപാട് കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.

പക്ഷേ എന്റെ പുരുഷകേസരി സഹോദരങ്ങളേ നിങ്ങള്‍ കാണാത്ത, കണ്ടില്ലെന്ന് നടിക്കുന്ന, ചിലതുകൂടി ആ കഥകള്‍ക്ക് പിന്നില്‍ ഞാന്‍ കണ്ടുപോകുന്നു. സ്വന്തമായി തീരുമാനങ്ങളില്ലാത്ത സ്ത്രീകളെ, ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനേക്കാള്‍ നന്നായി ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താന്‍ പരിശീലിക്കപ്പെടുന്ന പെണ്‍കുട്ടികളെ, ശരീരങ്ങള്‍ മാത്രമായി പരിഗണിക്കപ്പെടുന്ന ഭാര്യമാരെ, കാമുകിമാരെ, മൃഗശാലയില്‍ കാണുന്നപോലെ 'തൊടരുത് പിടിക്കരുത്' എന്നൊക്ക ബോര്‍ഡെഴുതിവെച്ച് ബസിലും ട്രെയ്നിലും മറുലിംഗക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ വിധിക്കപ്പെട്ട അവരുടെ അവകാശങ്ങളെ, അഭിമാനത്തെ... (ഓരോ മിനിറ്റിലും നടക്കുന്ന ലൈംഗികപീഡനങ്ങളെ മാറ്റിനിര്‍ത്തിയിട്ടുള്ള കാര്യങ്ങളാണിവ. അത്തരം പീഡനങ്ങള്‍ എവിടെയോ ആരൊക്കെയോ ചെയ്യുന്നതും നമ്മള്‍ കേട്ടിട്ട് മാത്രം ഉള്ളതും ആണല്ലോ. ഫെയ്സ്ബുക്കില്‍ ധാര്‍മികരോഷം കൊണ്ടും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും നമ്മളത് അപ്പോത്തന്നെ പരിഹരിക്കുന്നും ഉണ്ട്!)

കാമുകി വിളിക്കുമ്പോ തനിക്ക് തിരക്കാകാം, എന്നാല്‍ താന്‍ വിളിക്കുമ്പോ തന്റെ കാമുകിയ്ക്ക് തിരക്ക് പാടില്ല എന്ന് വാശി പിടിക്കുന്ന കാമുകന്‍മാരെ എത്രയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് (എല്ലാവരും നല്ല ഫസ്റ്റ് ക്ളാസ് ഡിഗ്രികള്‍ എടുത്ത് കാണിക്കാനുള്ള വിദ്യാസമ്പന്നര്‍ തന്നെ). പക്ഷേ അതില്‍ കാമുകനോ കാമുകിയ്ക്കോ അസ്വാഭാവികതയൊന്നും തോന്നില്ല, കാരണം അവര്‍ രണ്ടുപേരും ജനിച്ച നാള്‍ മുതല്‍ ശ്വസിക്കുന്നത് പുരുഷാധിപത്യത്തിന്റെ വായുവാണ്. താന്‍ പുരുഷന് കീഴ്പ്പെട്ടവളാണ് എന്ന ആശയം ആ പെണ്‍കുട്ടിയുടെ മനസില്‍ പാകിക്കൊടുത്തത് മറ്റൊരു സ്ത്രീയായ അമ്മ കൂടിയാണ്. ഇതിലെ അനീതി തിരിച്ചറിഞ്ഞാല്‍ പോലും ഭൂരിഭാഗം പെണ്‍കുട്ടികളും അത് നിശബ്ദമായി സഹിക്കും. കാരണം പ്രതികരിക്കുന്ന നിമിഷം അവള്‍ക്ക് 'തേവിടിശ്ശിപ്പട്ടം' ചാര്‍ത്തിക്കൊടുക്കാനുള്ള പൊതുജനജാഥ തന്നെ ഉണ്ടാവും.

അടിമത്തം ശീലിച്ച മറ്റ് സ്ത്രീകള്‍ റോബോട്ടുകളെപ്പോലെ ആ ജാഥയുടെ മുന്നില്‍ത്തന്നെ കാണുകയും ചെയ്യും. ഇതേ പെണ്‍കുട്ടി നാളെ സ്വന്തം മകള്‍ക്ക് ഇതേ നിശബ്ദസഹനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കും. ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്താനും പുരുഷന്‍മാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന 'ശീലാവതീ മാനദണ്ഡങ്ങള്‍' അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാനും പഠിപ്പിക്കും. പ്രണയിച്ചവനെ ഉപേക്ഷിച്ച് മറ്റൊരുവന് മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുക്കേണ്ടി വരുമ്പോള്‍ പെണ്ണിനെ സംബന്ധിച്ച് താന്‍ ജീവിതകാലം മുഴുവന്‍ അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി കൂടുന്നു എന്നേയുള്ളു. അവള്‍ക്ക് നല്ല ശീലമുള്ള കാര്യമാണ് അവള്‍ ചെയ്യുന്നത്. പക്ഷേ ഇത്തവണ അത് കാമുകന്‍ എന്ന രണ്ടാമതൊരു വ്യക്തിയെക്കൂടി ബാധിക്കുന്നു എന്ന് മാത്രം.

ഇനി ആ കാമുകന്റെ കാര്യമെടുത്താലോ? അവന്‍ പുരുഷനാണ്. വെട്ടിപ്പിടിച്ച് ശീലിച്ചവന്‍, സ്ത്രീകളെ ഭരിച്ച് ശീലിച്ചവന്‍. ഇപ്പോള്‍ സ്വന്തം കാമുകി എന്ന 'പ്രോപ്പര്‍ട്ടി' മറ്റൊരു 'ഉടമയ്ക്ക്' വിട്ടുകൊടുക്കേണ്ടി വന്നവന്‍ (ഇന്നാട്ടില്‍ പെണ്ണിനെ പ്രണയിക്കുന്നവര്‍ കുറവാണ്. 'ചരക്കിനെ വളയ്ക്കുന്നവര്‍' ആണ് അധികവും). അവനെ സംബന്ധിച്ച് അതൊരു വലിയ നാണക്കേടാണ്, ജീവനെക്കാള്‍ വിലപ്പെട്ട സ്വന്തം 'ആണത്തം' ചോദ്യം ചെയ്യപ്പെട്ട അവസ്ഥ. ആഗ്രഹങ്ങള്‍ സ്വയം അടിച്ചമര്‍ത്തിയ ശീലം അവന് കുറവാണ്. ചിലപ്പോള്‍ താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. ഒന്നുകില്‍ അവന്‍ അവളെ 'വെടി' ആയി മുദ്രകുത്തി സ്വയം ആശ്വസിക്കും, അല്ലെങ്കില്‍ നിരാശാകാമുകനായി വെള്ളമടിച്ച് നാട്ടുകാരെക്കൊണ്ട് ആ 'നന്ദികെട്ട' പെണ്ണിനെ പത്ത് ചീത്ത വിളിപ്പിക്കും.

എന്നാല്‍ ഈ സമയത്ത് പുതിയ 'ഉടമ'യുടെ കീഴില്‍ ആ പെണ്ണ് തിരക്കിലായിരിക്കും. ഭര്‍ത്താവിനെ, വീട്ടുകാരെ, ബന്ധുക്കളെ എന്നിങ്ങനെ തൃപ്തിപ്പെടുത്താനും അനുസരിക്കാനും നിരവധി ആളുകള്‍, അതുകഴിയുമ്പോള്‍ പരിചരിച്ച് വളര്‍ത്താന്‍ ഒരു കുഞ്ഞ്... തിരിഞ്ഞുനോക്കാന്‍ അവള്‍ക്ക് സമയമില്ല. ഇതിനിടെ പഴയ കാമുകനെ അവള്‍ ഓര്‍ക്കുന്നുണ്ടോ എന്നോ പുതിയ ജീവിതത്തില്‍ അവള്‍ തൃപ്തയാണോ എന്നോ അവളോട് ആരും ചോദിക്കില്ല, ആര്‍ക്കും അതറിയുകയും വേണ്ട. നാട്ടുകാര്‍ കാണുന്നത് ഇതാണ്- ആ പയ്യന്‍ നിരാശ കാരണം വെള്ളമടിച്ച് ജീവിതം തുലയ്ക്കുമ്പോള്‍, ആ പെണ്ണ് ഭര്‍ത്താവും കുഞ്ഞുങ്ങളുമായി 'സുഖമായി' ജീവിക്കുന്നു. ഇത്രയും ഡാറ്റ മതി, തിയറി റെഡിയായിക്കഴിഞ്ഞു, പെണ്ണ് ചതിക്കും! (ഇതേ പെണ്ണ് 'വിശ്വസ്തത' കാത്തുസൂക്ഷിച്ചുകൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പഴയ കാമുകനെ തേടി പോകുന്ന അവസ്ഥ ചുമ്മാ ഒന്ന് ഓര്‍ത്തുനോക്കൂ. 'കാമുകനെ ചതിച്ചവളുടെ' ക്രൂരകഥ പാടിക്കൊണ്ടിരുന്ന പൊതുജനം ടപ്പനെ പ്ളേറ്റ് മറിക്കും. പിന്നീടവള്‍ 'ഭര്‍ത്താവിനെ ചതിച്ചവള്‍' ആകും. തിയറി അപ്പോഴും ഭദ്രം!)

ഈ കാമുകനും, അവളെ തനിക്കിഷ്ടപ്പട്ടവന് 'കെട്ടിച്ച് കൊടുക്കുന്ന' അപ്പനും, തനിക്കിഷ്ടപ്പെട്ട പെണ്ണിനെ 'കെട്ടുന്ന' ഭര്‍ത്താവും എല്ലാം പുരുഷന്‍മാര് തന്നെ. പെണ്ണ് അവര്‍ക്കിടയില്‍ ഒരു ഉപകരണം മാത്രമായി പ്രവര്‍ത്തിക്കുന്നു.

അപ്പോ പുരുഷ്വേട്ടാ, നിങ്ങടെ കൈയിലിരിപ്പ് വച്ച് പെണ്ണ് ഇപ്പോള്‍ കാണിക്കുന്ന വിശ്വസ്തത തന്നെ ബോണസായി വേണം കരുതാന്‍!
ഇതേതാ ഫിലിം എന്നറിയുമോ ???

ജഗതി ,മമുകോയ ,മുകേഷ് , ഇന്നസെന്റ് ഇവര്‍ നാലു പേരും കള്ളന്മാര്‍ ആയിട്ടാണ് ആ സിനിമയില്‍ , ഒര്‍മയില്‍ ഉള്ള ഒരു സീന്‍
.
അമ്പല കമ്മിറ്റി കാരുടെ രൂപത്തില്‍ പണം പിരിക്കാന്‍ പോകുന്നതാണ് രംഗം
.
ഇന്നസെന്റ് മമുകൊയയെ ചൂണ്ടി കാണിച്ചുകൊണ്ട് (പുള്ളി ഒരു പൂണൂല്‍ ഒക്കെ ഇട്ടു ആണ് നിപ്പു )
.
.
ഇന്നച്ചന്‍ : ദെ ഇദ്ദേഹം മേമന ഇല്ലത്തെ ഭദ്രന്‍ നമ്പൂതിരിപ്പാട്
.
.
മമ്മുകോയ : അസലാമു അലൈക്കും

അഞ്ചാറ് പേര് ഒരുമിച്ചു പ്ലിംഗ്
.
മാപ്പിള ഭാഷ മംമുകൊയയുടെ ട്രേഡ് മാര്‍ക്ക്
അന്ത്യനാളിന്‍റെ അടയാളം..!!!!
--------------------------------------------
ഒരുനാള്‍ ഇ വലതു ഭാഗത്തെ പച്ച ലൈറ്റുകള്‍ എല്ലാം അണയും,,,
അയച്ച മെസേജുകള്‍ തിരിച്ചു വരാതെ തങ്ങി നില്‍ക്കും. പിന്നെ തുറിച്ചു നോക്കും...

ഇട്ട പോസ്റ്റുകള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ഗതി കിട്ടാ പ്രേതങ്ങളെ പോലെ അലയും...
ഫേക്ക്കള്‍ കൂട്ടത്തോടെ ആത്മാഹൂതി ചെയ്യും...

ലൈക്‌ കമന്റ് തൊഴിലാളികളെ കിട്ടാതാവും...
ലൈക്‌ ദാരിദ്ര്യം കൊണ്ട് പോസ്റ്റ്‌ മുതലാളിമാര്‍ ശ്വാസം മുട്ടി അലറി വിളിക്കും...
ചിലര്‍ ഫേക്ക് ഉണ്ടാക്കി സ്വന്തം പോസ്റ്റില്‍ ലൈക്‌ അടിച്ചു വെളുപ്പിക്കും...

പരസ്പരം പാരയെറിഞ്ഞ് മുറിഞ്ഞ,സർഗ്ഗാത്മകതയുടെ അളിഞ്ഞ നാറ്റവും പേറി ഫേസ്ബുക്ക് കവികൾ,കണ്ണാടികൾ നോക്കി കൊഞ്ഞനം കുത്തും,,

ഗ്രൂപ്പുകള്‍ ആളു കേറാത്ത ശവപ്പറമ്പ് പോലാകും...
അവടവിടെ മുന്നേ നടന്ന ചൂടുള്ള ചര്‍ച്ചകളും, പരസ്പരം വിളിച്ച തെറികളും കബന്ധങ്ങളായി വീണു കിടപ്പുണ്ടാകും...

പേജുകള്‍ സ്വയം തീര്‍ത്ത ചിതയില്‍ എരിഞ്ഞില്ലാതാകും, ലക്ഷം ലൈക്‌ ഉണ്ടായിട്ടും ജീവിതം ഇല്ലാതെ പോയ പേജുകള്‍ !!!!!!

സുക്കര്‍ സായിപ്പ്‌ പരസ്യത്തിന് വേണ്ടി ഫിലാഡല്‍ഫിയയില്‍ തെണ്ടി നടക്കും...

അപ്പോള്‍ അങ്ങ് ഗൂഗിളേമാന്റെ ആസ്ഥാനത് ആണ്ട്രോയിടിനു പകരം ചിലര്‍ പെണ്‍ഡ്രോയിട് സോഫ്റ്റ്‌വേര്‍ കണ്ടെത്തി, അതില്‍ പരസ്പരം തൊട്ടു സംസാരിക്കാവുന്ന സുനാപ്പി ഡെവലപ്പ് ചെയ്യുകയായിരിക്കും...

അന്ന്, അങ്ങ് മറവിയുടെ ഊഷരമായ നിലത്തുനിന്നും മണ്ണ് തുടച്ചു മൃതപ്രായനായ ഓര്‍ക്കുട്ട് അവസാന ശ്വാസം നീട്ടിയെടുത്തു ഫേസ്വിബുക്കിനോട് വിളിച്ചു പറയും...

ഇന്ന് ഞാൻ
നാളെ നീ...
മറ്റന്നാൾ വാട്സ് അപ്പ്...

നഷ്ടവസന്തങ്ങളുടെ തനിയാവർത്തനങ്ങൾ,,,,
എന്തെങ്കിലും എഴുതാന്‍ ഇരുന്നാ മനസ്സ് പിന്നെ കണക്കു പരീഷേടെ പേപ്പറ് പോലെയാ മൊത്തത്തില്‍ ഒരു അങ്കലാപ്പാ എന്തെഴുതണം എവിടെ തുടങ്ങണം ഒരു എത്തും പിടിയും കിട്ടില്ല, സമകാലീന സംഗതി വിഗതികളെ പറ്റി എന്തെങ്കിലും എഴുതാം എന്ന് വിചാരിച്ച കുടുമ്പത്തി പിറന്ന സ്വാമിമാര്‍ക്ക് എഴുതാന്‍ കൊള്ളാവുന്ന വല്ലതും ആണോ ഇപ്പൊ നാട്ടില്‍ നടക്കുന്നെ ഞാന്‍ പിന്നെ ഗവേര്‍മെന്റ്റ് ഹോസ്പുത്രി ജനിച്ചവന്‍ ആയതു കൊണ്ട് എന്‍റെ തോന്നിവാസം എഴുതിവെക്കും അതിപ്പോ എല്ലാവര്‍ക്കും ഇഷ്ടപെടണം എന്നോന്നുല്ല പക്ഷെ അതിഷ്ടപെടുന്നവര്‍ ഉണ്ടാവൂമ്പോ എന്തോ ഒരു സന്തോഷം, ഇത്ര ഒക്കെ ഉള്ളു ഇപ്പൊ ജീവിതം
.
"An electric vibration gone thru the naked body of Jonathan Hex eye lids are too heavy to open , his arms are knotted to a pole , the room was dark and freez as dead mans body .
, suddenly he heard something "
.
ഈ മുകളില്‍ എഴുതിയത് ഹോളിവുഡ് സിനിമയുടെ ഇന്റ്രോ ഒന്നും അല്ല രണ്ടാം വര്‍ഷ ഡിഗ്രി പരീക്ഷ ഒന്നാം വര്‍ഷതെതും കൂടി ചേര്‍ത്ത് എഴുതേണ്ടി വന്നപ്പോ എന്റെ ഭാവനയില്‍ വിരിഞ്ഞ സംഗതികള്‍ ആണ് ഇത് ഇവിടെ തുടങ്ങിയ ഞാന്‍ മിക്കവാറും സകല വിഷയങ്ങള്‍ക്കും ഈ കഥ തുടര്‍ച്ചയായി എഴുതി എഴുതിയതു മുഴുവനായി ഓര്മ ഇല്ല ഈ വരികളില്‍ തുടങ്ങി വിയത്നമീസ് ഗറില്ല യുദ്ധം വരെ പോയി എന്നാണ് എന്റെ ഉള്ള ഓര്മ , തീവ്ര വാദികളുടെ കയ്യില്‍ അറിയാതെ പെട്ടുപോയ ഒരു പാവം ജോനാതന്‍ ഹെക്സ് എന്നാ പത്ര പ്രവര്തകന്റെ കരളലിയിക്കുന്ന കഥന കഥ ,
ഇന്റര്‍ വെല്‍ അടുക്കുമ്പോ അതി ഭീകരമായി പീഡിപ്പിക്ക പെട്ടുകൊണ്ടിരുന്ന ജോനതനെ രക്ഷിക്കാന്‍ അമേരിക്കന്‍ കമന്ടോസ് വരുന്നു അതി സാഹസികമായി തീവ്ര വാദികളെ കീഴ്പെടുത്തി റെസ്ക്യു ചെയ്യുന്നു അവശ നിലയില്‍ ഹോസ്പിറ്റലില്‍ ആയ ജോനാതന്‍ മാസങ്ങള്‍ക്ക് ശേഷം സംസാരിക്കുന്ന ആദ്യ വാക്ക് " Who am i " എന്നായിരുന്നു അതിനു ശേഷം അവന്റെ അറിവിലേക്ക് അവന്റെ തലച്ചോറില്‍ മാത്രം സൂക്ഷിച്ചിരുന്ന ഏതോ ഒരു രഹസ്യം ആണ് ജീവിതം ഇങ്ങനെ മാറിമറിയാന്‍ കരണം എന്ന കാര്യം ഇതിനോടകം തന്നെ അവനെ പറ്റിമാധ്യമങ്ങളില്‍ കൂടി കേട്ടറിഞ്ഞ വന്ന ഒരുവന്‍ അവനെ അറിയിക്കുന്നു അവിടെ അവന്‍ തീരുമാനിക്കുന്നു താന്‍ നടന്നിരുന്നു എന്ന് അവര്‍ പറയുന്ന വഴികളിലൂടെ തിരികെ നടക്കാന്‍ ആ രഹസ്യം എവിടെ എങ്കിലും ഉണ്ടോ എന്നറിയാന്‍ ....... , .
വായിച്ചു കൂട്ടിയ പ്രേത അപസര്‍പ്പക കഥകളും കണ്ടു തീര്‍ത്ത സിനിമകളെയും കൂട്ടുപിടിച്ചു ഞാന്‍ ജോനതനോപ്പം നടന്നു പല പല വിഷയങ്ങളുടെ university മുദ്ര വെച്ച കടലാസുകളിലൂടെ ഒടുക്കം പരീക്ഷ തീര്‍ന്നതിന്റെ നാലാം പക്കം അറം പറ്റിയ പോലെ എന്നേം എടുത്തെറിഞ്ഞു പ്രവാസത്തിലേക്ക്
ഇവിടുരുന്നാ ഞാന്‍ അറിഞ്ഞത് ഞാന്‍ നാല് വിഷയങ്ങള്‍ക്ക്‌ പാസായി എന്ന് എങ്ങനെ എന്നത് ഇപ്പോളും അജ്ഞാതം അതറിയാന്‍ ഞാനും ഒരിക്കല്‍ നടക്കും ജോനാഥന്‍ നടന്ന വഴികളുടെ
പണ്ട് പണ്ടെന്നു പറഞ്ഞ അത്ര പണ്ടല്ല ഒരു കല്ലെടുത്തെറിഞ്ഞ വീഴാവുന്ന അത്ര ദൂരം മാത്രം ഉള്ള പണ്ട് അന്ന് ഞാന്‍ ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുന്ന സമയം നാട്ടിലെ അല്‍പ സ്വല്പം ഉപദേശി ആയ ഒരു മനുഷ്യന്‍
.
ചേട്ടന്‍ : ട നിനക്ക് വല്ല പണിക്കും പോക്കൂടെടാ
.
ഞാന്‍ : ഓ എന്നാത്തിനാന്നെ
.
ചേട്ടന്‍ : ട ആവുന്ന കാലത്ത് വല്ലതും ഉണ്ടാക്കിയിട്ടലെ ആപത്തു കാലത്ത് വെറുതെ ഇരുന്നു ഉണ്ണാന്‍ പറ്റൂ അതിനു ഇപ്പോഴേ അധ്വാനിക്കണം
.
ഞാന്‍ : ഇപ്പൊ അദ്വാനിച്ച എന്താ നേട്ടം ???
.
ചേട്ടന്‍ : സംമ്പാതിക്കാം
.
ഞാന്‍ : സാംമ്പാതിച്ചിട്ടു :
.
ചേട്ടന്‍ : സുഖമായി ജീവിക്കാന്‍ ഉള്ള സമ്പാദ്യം ആകുമ്പോ പിന്നെ വെറുതെ ഇരിക്കാം ഒരു പണിക്കും പോകണ്ട സുഖം സ്വസ്ഥം
.
ഞാന്‍ : ഇത് കേട്ടാ തോന്നും ഞാന്‍ എന്തോ പണിക്കു പോകുന്നുണ്ടെന്ന് എന്റെ ചേട്ടാ ഞാന്‍ ഇപ്പോള്‍ അത് തന്നെ അല്ലെ ചെയ്യുന്നേ ഒരു പണിക്കും പോകുന്നില്ല സുഖമായി ഇരിക്കുന്നു ചേട്ടന്‍ നാളെ ചെയ്യാന്‍ പോകുന്നത് ഞാന്‍ ഇന്നേ ചെയ്യുന്നു
.
ചേട്ടന്‍ : പ്ലിംഗ്

നിന്നിലേക് എത്തുവാനുള്ളോരീ പാതയോരങ്ങളില്‍
കാല ചക്രമൊടിഞ്ഞു കിതക്കുന്ന ഈ വഴികളില്‍
ശത കോടി വര്‍ശങ്ങള്‍ക്കപുറത്തു ഒടിഞ്ഞു മാറിയ
എല്ലിന്‍ തുരുമ്പും തേടിയീ യാത്രയില്‍
വര്‍ണങ്ങള്‍ക്കപ്പുറത്തു നിന്നും ഒരാത്മാവ് ഇടറി വിളിക്കുന്നു
വരിക എന്‍റെയീ പാതയോരങ്ങളിലെക്ക്
അലഷ്യമായ് പുലമ്പുന്നു തുടരുക നിന്‍ യാത്ര
തളരുന്നു ഈ വഴികളില്‍ ഇനിയുമെത്ര ദൂരം
കാലിടരുന്ന വഴികളില്‍ കേഴുന്നു അവള്‍
ഒരിറ്റു ദാഹ ജലത്തിനായ്‌ കേഴുന്ന വേഴാമ്പലായ്
പുക്കളാല്‍ മെത്തയൊരുക്കി കാത്തിരിക്കുന്നവള്‍
എന്‍ കാല്‍ പതനത്തിന്റെ നേര്‍ത്ത നാഥത്തിനായ്
നിന്നെ പുണരുവാന്‍ ഇനിയുമെത്ര ദൂരം താണ്ടണം
മാനവിക ദർശനം കെട്ടുപോയ സമൂഹാമായി മാറിയിരിക്കുന്നു നമ്മുടെ കേരള സമൂഹം അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ എന്ന് പറയാറുണ്ടെങ്കിലും ഇത്രത്തോളം അധപതിക്കും എന്ന് കരുതിയില്ല ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച മാതാവിനെ വരെ കാമ കണ്ണുകൊണ്ട് നോക്കി കാണാൻ മാത്രം അധപതിച്ചുവോ
മനുഷ്യൻ അധപതിച്ചാൽ അത് മൃഗതോട് ഉപമിക്കും എന്നാൽ ഇന്ന് മൃഗങ്ങൾ ചെയ്യാൻ മടിക്കുന്ന ക്രൂരതകളാണ് മനുഷ്യൻ ചെയ്തു കൊണ്ടിരിക്കുന്നത് ഇന്ന് ഒരു പക്ഷെ മനുഷ്യനെ മൃഗതോടുപമിച്ചാൽ മൃഗങ്ങൾ മാന നഷ്ടതിന്നു കേസ് കൊടുക്കുമെന്ന് തോന്നുന്നു
ഹൃദയത്തിന്റെ ശവപറമ്പിൽ കുഴിച്ചുമൂടിയ ഓർമ്മകൾ വീണ്ടും ചില മുഖങ്ങളിലൂടെ പുനർജനിക്കുന്നു മുറിവേറ്റ ഹൃദയത്തിൽ നിന്നും രക്തം പൊടിയുന്നു
വീണ്ടുമീ താഴ്‌വരയിൽ എന്നെ ഒറ്റപെടുത്തുന്നു
അന്ധനായ ഒരു മനുഷ്യൻ രാത്രിയിൽ മെഴുകുതിരിയും കത്തിച്ചു പോകുന്നത് കണ്ടപ്പോൾ പലരും ചോദിച്ചു നിങ്ങൾക്ക് കണ്ണ് കാണില്ലല്ലോ പിന്നെയെന്തിനാണ് വെട്ടവുമായി പോകുന്നതെന്ന് അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു എനിക്ക് കാണാൻ കഴിയില്ലെങ്കിലും എതിരെ വരുന്നവർക്ക് എന്നെ കാണാൻ കഴിയും അവർ വഴി മാറി നടന്നു കൊള്ളുമെന്നു അന്ധൻ വീണ്ടും യാത്ര തുടർന്നു ഇടക്കെപ്പോയോ ഒരാൾ അദ്ദേഹവുമായി കൂടിയിടിച്ചു ഷുപിതനായ അന്ധൻ ചോദിച്ചു എന്റെ കയ്യിൽ വെട്ടമില്ലെ അത് കണ്ടു നിങ്ങൾക്ക് മാറി നടക്കമായിരുന്നില്ലേ എതിരെ വന്നയാൾ മറുപടി പറഞ്ഞു നിങ്ങളുടെ കയ്യിലിരിക്കുന്ന ആ മെഴുകുതിരി നാളം എപ്പൊയൊ അണഞ്ഞു പോയിട്ടുണ്ട് നിങ്ങളത് അറിഞ്ഞിട്ടില്ല
നമ്മുടെ ഉള്ളിലെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നഴികേണ്ട നന്മയുടെ തിരിനാളം എപ്പൊയൊ അണഞ്ഞു പോയിട്ടുണ്ട് അത് തിരിച്ചറിയാൻ നമുക്ക് സാധിച്ചിട്ടില്ല നന്മ തിരിച്ചറിഞ്ഞു ജീവിക്കുക
ഒരു മഴയായ് എന്നില്‍ പടര്‍ന്നു കയറിയ
എന്‍റെ പ്രിയ പ്രണയമേ....

നീയൊരു കുളിര്‍ കാറ്റായി തഴുകി
പുണര്‍ന്നു എങ്ങോ മറഞ്ഞു പൊയ്

എന്‍റെ മിഴികളില്‍ ചാലിട്ട് ഒഴുകിയ
കണ്ണുനീര്‍ തുള്ളികള്‍ നിന്നെ തിരയുന്നു

ഒരു കുളിര്‍ കാറ്റായി എന്നെ പുണരുവാന്‍
ഇന്ന് തിരയുന്നു ഞാന്‍ നിന്‍റെ നഖക്ഷതങ്ങള്‍

എന്‍റെ ഓര്‍മകളുടെ നൂലറ്റ് വീഴുമ്പോള്‍
ഒരു യാത്ര നടത്തട്ടെ നിന്നിലേക്ക്‌ ഞാന്‍

എന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ന്ന കുരുക്ഷേത്ര ഭൂവിലൂടെ
ഇന്ന് നിലാവായ് നീ എന്നെ തഴുകുമ്പോള്‍
എന്‍റെ ഓര്‍മകളില്‍ വീണ്ടും നീ പുനര്‍ ജനിക്കുന്നു
പുതിയ ആളുകളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ..? എങ്കില്‍ ഇതാ ചില നിര്‍ദേശങ്ങള്‍ ..!!
1. പ്രൊഫൈല്‍ പേര്:-. റഫീക്ക് ആണ് നിങ്ങളുടെ പേരെങ്കില്‍ , റഫീക്ക് ഒരിക്കലും കുളിക്കാത്തവന്‍ എന്നൊക്കെയാക്കി മാറ്റുക.
കൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യക്തതയുള്ള ഒരു പ്രൊഫൈല്‍ പിക് ഇടുക. ( ഫോട്ടോ ക്ക് അധികം ഭംഗി വേണ്ട , അസൂയക്കാര്‍ ലൈക്ക് തരില്ല )
2. ഒരു വിഷയം വരുമ്പോള്‍, അത് പോലെ പറയാതെ പ്രസിദ്ധമായ ഏതെങ്കിലും ഡയലോഗ്/കവിതാ ശകലം ചേര്‍ത്ത് എഴുതുക. ഉദാഹരണം : ഉമ്മന്‍ ചാണ്ടിയെ കോടതി നിശിതമായി ശാസിച്ചു എന്നൊന്നും എഴുതാതെ, ചാണ്ടി സാറിന്റെ ഫോട്ടോക്കൊപ്പം , “ജാങ്കോ ..നീ അറിഞ്ഞോ .. ഞാന്‍ പെട്ടു.” അത്ര മതി , പിന്നെ ങേ ങ്ങും ങ്ങും ..തുടങ്ങിയ ഫേസ് ബുക്ക്‌ പദാവലിയും ചേര്‍ക്കാം . ആളുകള്‍ക്ക് ഒരു വരിയില്‍ കാര്യം മനസ്സിലാകും. കുട്ടയില്‍ ലൈകും വീഴും .
3. ഒരിക്കലും റീഡ് മോര്‍ എന്ന നിലയിലേക്ക് വലിയ പോസ്റ്റുകള്‍ എഴുതരുത്. മാസ്കിമം മൂന്നോ നാലോ ലൈന്‍ .. കലാസ് !
4. നേരെ വിപരീതമായി പറഞ്ഞു സര്‍ക്കാസിക്കുക. ഉദാഹരണം മോഡി ടീമാണ് ഈ ഭീകരവാദ കേരളകണക്ഷന് പിന്നില്‍ എന്നെഴുതാതെ , ഇന്ന് മോഡി വിജയിക്കാന്‍ പ്രാര്‍ഥിക്കുന്ന ഒരു ഒരു അമ്മച്ചിയെ ഞാന്‍ കണ്ടു, കാരണം ആ അമ്മയുടെ ഹൈ സ്കൂളില്‍ പോലും പോകാതെ മാങ്ങക്ക് എറിഞ്ഞു നടന്ന മകനെ ഇന്ത്യന്‍ മുജാഹിദീന്‍ ബന്ധമുള്ള ഡോകറ്റര്‍ എന്ന് പറഞ്ഞു പോലിസ് പിടിച്ചു കൊണ്ട് പോയി. മോഡി പ്രധാനമന്ത്രി ആയലെങ്കിലും ഈ നാടകങ്ങള്‍ അവസാനിക്കുമല്ലോ.. കാരണം ഇനി ഒരു മകനുള്ളത് എല്‍ കെ ജിയില്‍ ആണ് , ഭീകരവാദിക്കു സഹായം ചെയ്തു കൊടുത്ത സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്ന് പറഞ്ഞു അവനെ പോലിസ് കൊണ്ട് പോകുന്നത് കാണാന്‍ വയ്യ .
5. നിങ്ങള്‍ക്ക് ലണ്ടനില്‍ പോകാന്‍ ചാന്‍സ് ഒത്തു വന്നു ..അത് പോസ്റ്റരുത് .കാരണം അസൂയ കൊണ്ട് ആരും ലൈക്ക് അടിക്കില്ല. അപ്പോള്‍ ഇങ്ങിനെ പറയാം... പാക്കിസ്ഥാനില്‍ പോകാന്‍ ഞാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുകയായിരുന്നു . പക്ഷെ കമ്പനി എന്നോട് ലണ്ടനില്‍ പോയി മദാമ്മമാരൊടൊപ്പം അവധിക്കാലം ആഘോഷിക്കു എന്ന് പറഞ്ഞു നിര്‍ബന്ധിക്കുന്നു ..ഞാന്‍ എന്ത് ചെയ്യണം കൂട്ടുകാരെ ..? അഫ്ഗാന്‍ വഴി പോയാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? എന്നൊക്കെ എഴുതുക .
6. അന്നത്തെ പോസ്റ്റുകളുടെ പൊതു സ്വഭാവം മനസ്സിലാക്കുക. എന്നിട്ട് വ്യത്യസ്തനാകാന്‍ നോക്കുക.
7. എല്ലാവരും കേട്ട് കാണാന്‍ ഇടയുള്ള ഒരു വാര്‍ത്ത അത് പോലെ പോസ്റ്റ്‌ ചെയ്യാതിരിക്കുക. കാരണം ടൈപ്പ് ചെയ്തു വരുമ്പോഴേക്കും ആ വിഷയത്തില്‍ പത്ത് പോസ്റ്റ്‌ എങ്കിലും ഇറങ്ങി കാണും , അപ്പോള്‍ ഓടുന്ന ഒരു പോസ്റ്റില്‍ കമ്മെന്റ് ആയി സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക.
8. ഒരു നന്മ എഴുത്തുകളില്‍ എവിടെയെങ്കിലും നിലനിര്‍ത്തുക. അത് വായിക്കുന്നവരില്‍ പത്തിരട്ടി നന്മയായി മാറാന്‍ സാധ്യതയുണ്ട്.
9. ഓര്‍ക്കുക : ഒരു നല്ല പേര് ഉണ്ടാക്കിഎടുക്കാന്‍ ബുദ്ധിമുട്ടാണ് , എന്നാല്‍ ചീത്തപ്പേര് കളയാന്‍ വളരെ പ്രയാസമാണ്
മഞ്ചാടിക്കുരുവിലൂടെ മലയാളത്തിനു അഭിമാനിക്കാവുന്ന ഒരു സംവിധയകയെ ലഭിച്ചു എന്ന സന്തോഷമായിരുന്നു സിനിമാപ്രേമികൾക്ക്... ആ പ്രതീക്ഷ നിലനിർത്തുന്നതിൽ പക്ഷെ അഞ്ജലി മേനോൻ എന്ന യുവ സംവിധായിക ദയനീയമായി പരാജയപെട്ടിരികുന്നു. "സോൾ കിച്ചണ്‍" എന്ന ടർകിഷ് പടം "ഉസ്താദ്‌ ഹോട്ടൽ" എന്ന പേരില് മലയാളത്തിൽ തർജമ ചെയ്തപ്പോൾ അഞ്ജലി മേനോനെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളായിരുന്നു. മലയാളത്തിൽ ഒരു ക്ളാസിക് എന്ന് വരെ വിശേഷണം ലഭിച്ച ഈ സിനിമ പക്ഷെ അതിഗംഭീരമായ ഒരു മോഷണം ആയിരുന്നു. അതിനു ശേഷം വന്ന Bangalore Days നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ ഇത് മാരിയൻ കോറ്റിലറിന്റെ രണ്ടു ചിത്രങ്ങൾ കൂട്ടി ചേർത്തതാണെന്ന് ആരും ശ്രദ്ധിക്കപെടാതെ പോയി. യാൻ സാമേൽ സംവിധാനം ചെയ്ത ലവ് മി ഇഫ്‌ യു ടയർ (2003) എന്ന ഫ്രഞ്ച് സിനിമയിൽ നിന്നും ജക്യുസ് ഒഡ്യാർദ് സംവിധാനം ചെയ്ത റസ്റ്റ്‌ ആൻഡ്‌ സോണ്‍ (2012) എന്ന സിനിമയിൽ നിന്നും പകർത്തിയതല്ലാതെ അഞ്ജലി മേനോൻ ഒന്നും തന്നെ പുതിയതായി ചെയ്തിട്ടില്ല. സിനിമാമോഷണം ഒരു കലയാക്കിയ ആഷിക് അബു,സമീർ താഹിർ ശ്രേണിയിലേക്ക് ആണ് അഞ്ജലി മേനോൻ എന്ന ഈ സംവിധായികയും നടന്നു കയറുന്നത് എന്ന് പറയാതെ വയ്യ... മലയാള സിനിമാ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ആശയദാരിദ്ര്യത്തിന് മോഷണം ഒരു പരിഹാരം അല്ലെന്നു പ്രിയപ്പെട്ട Anjali Menon മനസ്സിലാക്കിയാൽ നല്ലത്
പ്രണയനിലാവേ..., നിന്നിൽ വീണലിയാനായിരുന്നു ഇന്നോളം എനിക്ക് മോഹം. പ്രതീക്ഷയുടെ പൂന്തോപ്പിൽ ഒരായിരം തേൻ കിനാക്കൾ വിതറിയും സ്നേഹത്തിന്റെ ആഴത്തിൽ ഒരു നിറഞ്ഞ മനസ്സോടെ എന്റേത് മാത്രമായ നിന്നിൽ എന്റെ ഹൃദയം ഞാൻ പകർത്തട്ടെ...
ആഹ്ളാദപൂമഴ പെയുന്ന സ്നേഹത്തിന്റെ പൊലിമകൽക്കു പുതുമയുടെ സ്നേഹം ചാർത്താൻ മകരനിലാവിന്റെ ചില്ലയിൽ നക്ഷത്രപൂക്കളുടെ താരാട്ടു പോലെ ഞാൻ എഴുതുന്ന ഓരോ വരികളിലും സ്നേഹ തിരമാലകൾ ഇരമ്പിമറിയുകയാണ്...
അറിഞ്ഞു കൊണ്ടോ അറിയാതെയോ ഹൃദയം കൊണ്ട് ആഗ്രഹിച്ചു, മനസ്സ് കൊണ്ട് സ്നേഹിച്ചു, പ്രാണൻ കൊണ്ട് സ്പർശിച്ചു...
അഴകിന്റെ രാജകുമാരി... മനസ്സിൽ ഇളം തെന്നലിന്റെ അനുഭവമായി എത്തിയിരിക്കുന്നു ഞാൻ പോലും അറിയാതെ നീ... മനസ്സിന്റെ മിഴികോണിൽ,ആതിരാ നിലാവിന്റെ അർധ രാത്രിയിൽ ആൽ മരത്തിന്റെ തൂവൽ സ്പർശവുമായി എന്നിലേക്ക്‌ പാറി വന്ന മാലാഖേ... ഓർമയുടെ കനക ചില്ലയിൽ ഓർകാനിഷ്ടപെടുന്ന ഒരുപാടു ഓർമകളുമായി കാലത്തിന്റെ പാതയിലൂടെ അടിവെച്ചകലുമ്പോൾ എന്നും മനസ്സിന്റെ മതിലകത്ത് സൂക്ഷിക്കാൻ എന്റെ ഈ പ്രിയ കൂട്ടുകാരിയോടായി ഒരു കൊച്ചു കാര്യം..."ഇഷ്ടമാണ് എനിക്ക് നിന്നെ ഒരുപാട്..."
പ്രശാന്ത സുന്ദരമായ ഈ ഭൂമിദേവിയുടെ മടിത്തട്ടിൽ ഒരു ജന്മം കൂടിയുണ്ടെങ്കിൽ നിന്റെയരികിൽ ഒരു സ്ഥാനം,അത്ര മാത്രം ഞാൻ ആഗ്രഹിക്കുന്നു...
എന്നെങ്കിലും മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ചു കൊണ്ട് വിരാമം...
എനിക്ക് സംസാരിക്കാനാവില്ല
കനമുള്ള നൂലിഴകള്‍ കൊണ്ട്
എന്‍റെ വായ,ഭദ്രമായി
തുന്നിച്ചേര്‍ത്തിരിക്കുന്നു.
ശ്വസിക്കാന്‍ മൂക്കോ
കേള്‍ക്കാന്‍ കാതുകളോ
എനിക്കില്ല.
വലക്കണ്ണികളാല്‍
എന്‍റെ കാഴ്ചയും
പരിമിതപ്പെട്ടിരിക്കുന്നു.
ചുറ്റും കനത്ത ഇരുട്ടു മാത്രം.
മുന്നില്‍ നിന്നും
ആക്രമിക്കാന്‍ വരുന്നവനെപ്പോലും
തിരിച്ചറിയരുത്
എന്ന നിര്‍ബ്ബന്ധബുദ്ധിയോടെ.

സ്വന്തം ശരീരം പാപമാണെന്ന
തിരിച്ചറിവിനു മേലേ ഞാന്‍
ആദ്യമായ് എടുത്തണിയപ്പെടുന്നു.
ഭോഗിക്കപ്പെടാന്‍ മാത്രമുള്ളതെന്ന
മൌനസമ്മതത്തിനു മുകളില്‍ ഞാന്‍
കൂടുതല്‍ ഇരുണ്ട നിറമാകുന്നു.
എനിക്കുള്ളിലൊന്നുമില്ല
വെറും ഉടലുകളല്ലാതെ...
ഇത്രയേറെ മറച്ചു വെക്കാന്‍ മാത്രം
എന്താണതിലുള്ളത്?
കവികള്‍ പാടിയതൊന്നും
ഞാന്‍ കണ്ടിട്ടില്ല.
കണ്ണീരും ഭ്രാന്തും നിസ്സഹായതയുമല്ലാതെ.
മതങ്ങള്‍ മതിലുകെട്ടിയ
സ്വാതന്ത്ര്യത്തിന്റെ
വിങ്ങലുകളല്ലാതെ.

വിധേയത്വത്തിന്റെ കറുത്തപുതപ്പു കൊണ്ട്
ഓരോ ഉടല്‍ മറയ്ക്കുമ്പോഴും
അതവളുടെ രക്ഷക്കു വേണ്ടിയെന്നു
വാദിക്കുന്നവരോട് ഒന്ന് ചോദിക്കാനുണ്ട്
ഓരോ മൂടുപടത്തിനുള്ളിലും ഒരു
പെണ്ണുണ്ടെന്നു തിരിച്ചറിയപ്പെടുന്നെങ്കില്
ഏതു ‍ ബുര്‍ക്കക്കുള്ളിലാണ്
അവള്‍ക്കു രക്ഷകിട്ടുക?
ഇതോ ദൈവനീതി?
*******


 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

ഒരിക്കല് ഈ റോസാ പൂഅവളെനിക്ക്
നേരെ നീട്ടിയപ്പോള് ഞാന് ഒരു
പാട് സന്തോഷിച്ചിരുന്നു ..
രാത്രിയുടെ പകുതികളില് ഈ
റോസാ പൂവായിരുന്നു
അവളുടെ ഓര്മ്മകള്
എന്റെരികിലേക്ക് കൊണ്ട്
വന്നിരുന്നത്
അപ്പോഴും ഞാനീ റോസാ
പൂവിനെ ഇഷ്ട്ടപെട്ടിരുന്നു ..
പക്ഷെ ചില
സ്നേഹങ്ങളുടെ മറ്റൊരു
മുഖം ഒളിപ്പിക്കാനുള്ളതാണ് ഈ
റോസാ പൂക്കള് എന്ന്
ഞാനറിഞ്ഞ നിമിഷം മുതല്
റോസാ പൂക്കളെ ഞാന്
വെറുക്കുന്നു .. ആത്മാര്ത്ഥ
സ്നേഹങ്ങളെ തട്ടി മാറ്റാന്
എന്റെ സുഹുര്തുക്കള്ക്ക്
കഴിയാതിരിക്കട്ടെ
വ്യക്തിഹത്യയുടെ ഗിന്നസ് ബുക്കായി മാറിയിരിക്കുന്നു ഫേസ്ബുക്ക്‌" വർഗ്ഗീയ രാഷ്ട്രീയ ചേരി തിരിവും അതി രൂക്ഷം..
ഇനിയൊരു കലാപം ഉണ്ടാവുകയാണെങ്കിൽ അതിനു നിദാനം ഫേസ് ബുക്കായിരിക്കും. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ...
ഈ ചെറിയ കാലയളവ്‌ നമുക്ക് സ്നേഹത്തോടെ സന്തോഷത്തോടെ കഴിയാം...
എല്ലാവർക്കും ജന്മദിനം വരുമ്പോൾ സന്തോഷമാണ് ഉണ്ടാവുങ്ക. എന്നാൽ എനിക്ക് ദുഖവും നഷ്ടബോധവുമാണ് തോന്നാറ്. ജീവിതത്തിൽ നിന്നും എന്തൊക്കെയോ ചോർന്നു പോവുന്ന പോലൊരു ഫീലാണ്. ചെയ്യാൻ കഴിയുമായിരുന്ന പലതും ചെയ്യാത്തത് പോലെ, പാതി വഴിയിൽ ദിക്കറിയാതെ നിൽക്കുന്നത് പോലെ... അങ്ങനെ അങ്ങനെ... അതുകൊണ്ടു തന്നെയാവാം ജീവിതത്തിൽ ഇന്നു വരെ ഒരു ജന്മ ദിനവും ഞാൻ ആഘോഷിച്ചിട്ടില്ല...
നാടും വീടും വിട്ടു ഈ മരുഭൂമിയിൽ എത്തിയപ്പോൾ ജന്മദിനം തന്നെ മറന്നു പോയി. എഫ്ബിയിലൂടെ നിങ്ങൾ പകർന്നു തന്ന സ്നേഹ സന്ദേശങ്ങളിലൂടെയാണ്‌ എന്റെ ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം കൂടി കഴിഞ്ഞത് ഞാനറിയുന്നത്... ആശംസകളിലൂടെ എനിക്ക് പകർന്നു തന്ന സ്നേഹത്തിനു ഒരായിരം നന്ദി....
ഞാൻ ആദ്യമായൊരു പ്രേമലേഖനം വായിക്കുന്നത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് . ഞങ്ങളുടെ കൊപ്രകളത്തിലെ പണിക്കാരനായ കാദ റൂ ട്ടി അടുക്കളക്കാരി ആയ നബീസൂനു എഴുതിയ പ്രേമലേഖനം ആയിരുന്നത് . നിശബ്ദമായ അവരുടെ പ്രണയം പൂത്ത് പുഷ്പിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു കത്തെഴുത്ത് . ഒന്നാം ക്ലാസ്സിൽ രണ്ടുകൊല്ലമിരുന്ന അനുഭവ സമ്പത്തുമായി കാദ റൂട്ടി മൂന്നാം ക്ലാസ്സിൽ പഠിപ്പു നിർത്തിയ നബീസൂനു എഴുതി യ കത്തിങ്ങനെ ആയിരുന്നു .... "
എന്റെ പൊന്നേ നബീഷൂ ....
ഇന്ന് രാത്തിരി എല്ലാരും ഉറങ്ങുമ്പോ ഞാൻ പടിഞ്ഞാറുള്ള കക്കൂസിന്റെ പുറകിൽ വാരാം ... നീയും വാരണം .... "

അന്ന് രാത്രി രണ്ടാളും കൂടി കക്കൂസിന്റെ പുറകിലിരുന്നു വാരിയോ എന്നെനിക്കറിയില്ല . ഒന്നറിയാം ... ആ ചരിത്ര വാരലിന്റെ തെളിവായി കൂറ കുത്തിയ കത്തിന്റെ ബാക്കി എനിക്കായി കാത്തുവെച്ചത് നബീസു വോ കാദരൂ ട്ടിയോ ആയിരുന്നില്ല . പൊട്ടി പ്പോയ വിവാഹബന്ധത്തിന്റെ ഓര്മ്മയ്ക്ക.്. .. കാദരൂ ട്ടിടെ ആദ്യ ഭാര്യ ജമീല ആയിരുന്നു ആ ചരിത്ര സൂക്ഷിപ്പുക്കാരി ...